ഫയല്‍  
Kerala

രാജ്യവിരുദ്ധ പ്രചാരണം; അസം സ്വദേശി ആറന്മുളയില്‍ അറസ്റ്റില്‍

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തതെന്നു പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴഞ്ചേരി: സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ അതിഥിത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യ വ്യാപാരം നടത്തുന്ന അസം സ്വദേശി എദ്ദിഷ് അലിയെയാണ് അറസ്റ്റ് ചെയ്തത്.

ബിജെപി നേതാക്കള്‍ ശനിയാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തതെന്നു പൊലീസ് അറിയിച്ചു.

പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിനു ശേഷമാണ് ഇയാള്‍ ഇന്ത്യയ്ക്കും ഭരണാധികാരികള്‍ക്കും എതിരെ ചിത്രങ്ങളും പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്റുകള്‍ പങ്കുവച്ചത്.

ഭരണാധികാരികളെ മോശമായി ചിത്രീകരിച്ചതായും പാക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമ പേജുകള്‍ വഴി പ്രചരിപ്പിച്ചതായും അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു. വല്ലന സ്വദേശി നടത്തുന്ന മീന്‍ വ്യാപാരശൃംഖലയിലെ ജീവനക്കാരനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല