രമേശ് ചെന്നിത്തല എക്സ്പ്രസ് ഫയല്‍
Kerala

കേരളത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നയിക്കാന്‍ ചെന്നിത്തല; ബെന്നി ബഹനാന്‍ പ്രകടനപത്രിക ചെയര്‍മാന്‍

എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലര്‍ത്തിയാണ് നിയമനം. ബെന്നി ബഹനാന്‍ എംപി.യാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലര്‍ത്തിയാണ് നിയമനം. ബെന്നി ബഹനാന്‍ എംപി.യാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സഹചെയര്‍മാന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

അതേസമയം, ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ ചേരും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. നിയമസഭാ തെരരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് അജണ്ട.

Assembly elections; Congress forms campaign committee and manifesto committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

സൂര്യകുമാര്‍ പൊട്ടിച്ച 'ബോംബ്'; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍; പ്രതികരിച്ച് നടിയുടെ അമ്മ

12 കളി 43 സിക്സുകൾ! ചരിത്രമെഴുതി വൈഭവ് സൂര്യവംശി, റെക്കോർഡ്

വരുന്നു... റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

SCROLL FOR NEXT