പ്രതീകാത്മക ചിത്രം 
Kerala

ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം, 14കാരിയെ കമ്പിവടി കൊണ്ട് അടിച്ചു; വായില്‍ ബലമായി കളനാശിനി ഒഴിച്ചു, അച്ഛന്‍ അറസ്റ്റില്‍ 

ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം അടിച്ച് പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

എറണാകുളം ആലങ്ങാടാണ് സംഭവം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു.  പെണ്‍കുട്ടി അനുസരിക്കാത്തതിന്റെ വിരോധത്താലാണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT