അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 
Kerala

പകല്‍ മുഴുവന്‍ നീണ്ട ശ്രമം, മസ്തകത്തില്‍ മുറിവേറ്റ ആന കാടു കയറി, മയക്കുവെടി വയ്ക്കാനായില്ല

ആനയുടെ മസ്തകത്തിലേത് വെടിയേറ്റ മുറിവല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. വിദഗ്ധ സംഘം രാവിലെ മുതല്‍ നടത്തിയ ശ്രമം വിജയം കാണാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയുടെ മസ്തകത്തിലേത് വെടിയേറ്റ മുറിവല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടനയ്ക്കരികിലെത്തിയെങ്കിലും ആന ചതുപ്പില്‍ നിലയുറപ്പിച്ചതിനാല്‍ വെടിവയ്ക്കാനായില്ല. ആനയെ അടുത്ത തോട്ടത്തിലേയ്ക്ക് മാറ്റാനായി പടക്കം പൊട്ടിച്ചതോടെ പരിഭ്രമിച്ച കാട്ടാന കാടുകയറുകയായിരുന്നു. ആന കാടിറങ്ങാതെ വെടിവെക്കാനാവില്ല. നാലുമണിയോടെ ഇരുട്ടുപരക്കുമെന്നതിനാല്‍ ദൗത്യം പരമാവധി നാലരവരെയേ സാധ്യമാകൂ എന്ന് ഡിഎഫ്ഒ ലക്ഷ്മി പറഞ്ഞു.

മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടത്തുന്നത്. മയക്കുവെടിവെയ്ക്കുക പ്രായോഗികമല്ല. ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുകയാണെങ്കില്‍മാത്രമേ മയക്കുവെടി വെയ്ക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ കുങ്കിയാനകളുടെ ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫഒ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT