പ്രതീകാത്മക ചിത്രം 
Kerala

ബൈക്ക് യാത്രികരായ യുവദമ്പതികള്‍ക്ക് നേരെ ആക്രമണം; ഭാര്യയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനം, പരാതി

രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം. ഇരിങ്ങോടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മര്‍ദ്ദിച്ചതായി യുവാവ് പറഞ്ഞു. 

സിനിമ കണ്ടശേഷം നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി. ദമ്പതികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു