മധുവിന്റെ കുടുംബം 
Kerala

'ഒരു പ്രതിയെ വെറുതെ വിട്ടത് എന്തിനാണ്?, എനിക്ക് ഈശ്വരന്‍ മാത്രമേയുള്ളൂ'; മധുവിന്റെ അമ്മ

അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ അമ്മയും സഹോദരിയും കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുമെന്ന് കരുതിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കുമെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.

മണ്ണാര്‍ക്കാട് വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ച ഏഴ് വര്‍ഷം തടവുശിക്ഷയാണ് ഇന്ന് ഹൈക്കോടതി ജീവപര്യന്തമായി വര്‍ധിപ്പിച്ചത്. 12 പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 'ഒന്നും പറയാന്‍ എനിക്ക് അറിയില്ല. എല്ലാവരും എന്നെ സഹായിച്ചു. അതുകൊണ്ടാണ് ഇത്രയും ആയത്. എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇത് സാധിക്കില്ല. എല്ലാവരുടെയും സഹായം ഉണ്ടായിരുന്നു. സര്‍ക്കാരും സഹായിച്ചിട്ടുണ്ട്. ഒരു പ്രതിയെ വെറുതെ വിട്ടു. എന്തിന് വിട്ടു എന്ന് എനിക്കറിയില്ല. ഞാന്‍ ഒരു പ്രശ്‌നത്തിനും പോകില്ല. ദൈവത്തിന്റെ സഹായം മാത്രമേ തേടുന്നുള്ളൂ. എനിക്ക് ഈശ്വരന്‍ ഉണ്ട്'- മധുവിന്റെ അമ്മ പറഞ്ഞു.

2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആള്‍ക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകള്‍ ബന്ധിച്ച് അതിക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് മധു മരിച്ചത്.

attappadi madhu murder case: family to appeal against acquittal of 1st accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം, നവംബര്‍ 30 വരെ അറസ്റ്റ് തടഞ്ഞു; തൃണമൂല്‍ വിട്ട 20 വിമത എംപിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം