ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട് 
Kerala

മുഖ്യമന്ത്രിയെ കോട്ടയത്തും കൊച്ചിയിലും കരിങ്കൊടി  കാണിക്കാന്‍ ശ്രമം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം:   മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കോട്ടയത്തും കൊച്ചിയിലുമാണ് കരിങ്കൊടി കാണിക്കാന്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാന്‍സിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ. ജിന്‍സണ്‍ ചെറുമല എന്നിവരെ  കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.  മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പള്ളുരുത്തി പൊലീസ്  കസ്റ്റഡിയിലെടുത്തു. തോപ്പുംപടി ബിഒടി പാലത്തിന്‍ കരിങ്കൊടി പ്രതിഷേധത്തിന് തയ്യാറായി നില്‍ക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT