ഷിബു ബേബി ജോണ്‍ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌ 
Kerala

'മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം'; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ ഷിബു ബേബി ജോണിന്റെ പരാതി, വീഡിയോ പുറത്തുവിട്ടു

ചവറയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചവറയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണു പരാതി. സ്ഥാനാര്‍ഥിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലുകള്‍ വഴി ടോക്കണ്‍ നല്‍കി മദ്യം വിതരണം ചെയ്യുകയാണ്. ഇതു കൂടാതെ വാഹനങ്ങളില്‍ മദ്യം എത്തിച്ചു നല്‍കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. 

'മദ്യവും പണവും ഒഴുക്കി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചവറയില്‍ ജനവിധി അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് അഞ്ചു വര്‍ഷം മുന്‍പേ യുഡിഎഫ് പറഞ്ഞതാണ്. ഇന്നത് തെളിവുകള്‍ സഹിതം പുറത്തു വന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക്  അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുന്‍പില്‍ സൗജന്യമായി കൂപ്പണ്‍ വിതരണം ചെയ്യുന്നതും, ആ കൂപ്പണ്‍ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും,  ആളുകള്‍ പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നതും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കാണാം. ഇത്തരത്തില്‍ സീല് പൊട്ടിച്ച് കുപ്പികളില്‍ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്.? ഇതേ ബാറില്‍ നിന്നും മദ്യപിച്ച് വന്ന സാമൂഹിക വിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയര്‍ കുപ്പികൊണ്ട് യുഡിഎഫ് പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചത്.'- ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

'അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങള്‍ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്. ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങള്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. ഈ രാഷ്ട്രീയ മര്യാദകേടിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കയ്യില്‍ കള്ളും പണവും ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മള്‍ ചവറക്കാര്‍ തിരുത്തിക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ  നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരും.'-ഷിബു പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

50,000 രൂപ വില, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ; റിയൽമിയുടെ പുതിയ ഫോൺ രണ്ടാഴ്ചയ്ക്കകം

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

SCROLL FOR NEXT