തനുനസീര്‍  
Kerala

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവിനെ അറസ്റ്റ് ചെയ്തു

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബപ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. കുഞ്ഞിന്റെ അമ്മ തടഞ്ഞു.

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന്

പ്രതിയെ അറസ്റ്റ് ചെയ്ത്് കോടതിയില്‍ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'

സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം