

പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽ നിന്നു റോഡിൽ തെറിച്ചു വീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെആർ രജിത (48)യാണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.
കണ്ണനൂർ എൻഎച്ച് ജങ്ഷന് സമീപമാണ് അപകടം. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് രജിത അപകടത്തിൽപ്പെട്ടത്. രജിത സഞ്ചരിച്ച സ്കൂട്ടർ കുഴിൽ വീണ് മറിയുകയും തെറിച്ചു പോയ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിൻ്റെ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: വി. പ്രവീൺ (അമൃത വിശ്വവിദ്യാപീഠം, എട്ടിമട). മക്കൾ: ഭദ്ര (കോലഞ്ചേരി എസ്എൻജിഎസ് കോളജിലെ എൻജിനീയറിങ് വിദ്യാർഥിനി), ഗൗരി (കാണിക്കമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി). അച്ഛൻ: കെജി രാജൻ (കടലാകുറുശ്ശി). അമ്മ: അംബുജാക്ഷി. സഹോദരങ്ങൾ: കെആർ കവിത, അഡ്വ. കെആർ സവിത, കെആർ സജു (സിപിഎം കൊല്ലങ്കോട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates