ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം 
Kerala

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി.

സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഇതിനു കാരണം ഭാര്യാപിതാവായ അഷ്‌റഫ് ആണെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിനോട് പറഞ്ഞത്. സജീര്‍ മുമ്പും വധഭീഷണി മുഴക്കുകയും അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി