തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് അടുക്കള ഭാഗത്ത്  Screen Grab
Kerala

കണ്ണൂരില്‍ വീട്ടില്‍ കയറി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം, വെള്ളം ചോദിച്ചെത്തി ആക്രമണം

യുവതിയുടെ പരിക്ക് ഗുരുതരമാണ്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് ആക്രമണം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ യുവതിയെ വീടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് ആക്രമണം നടത്തിയത്.

കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് തീകൊളുത്തുന്നത്. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. പ്രവീണയുടെ ഭര്‍ത്താവിന്റെ പെങ്ങളുടെ കുട്ടിയാണ് ഈ സമയത്ത് ഈ വീട്ടിലുണ്ടായിരുന്നത്. പ്രവീണയുടെ കുട്ടി സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തായിരുന്നു യുവതി ഉണ്ടായിരുന്നത്. ജിതേഷ് എന്നയാള്‍ ഇവിടെയെത്തിയതാണ് തീ കൊളുത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. വീടിന്റെ മുന്‍വശത്ത് കൂടി കയറി അടുക്കളയിലെത്തിയാണ് പ്രതി പെട്രോളിച്ച് തീ കൊളുത്തിയത്. യുവതിയും ഇയാളുമായി മുന്‍പരിചയമുണ്ടോയെന്ന കാര്യമൊന്നും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

Attempt to set woman on fire after entering house in Kannur, attack was made after she asked for water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT