കേസില്‍ അറസ്റ്റിലായ പ്രതികള്‍ 
Kerala

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു

കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ്പി ഡി ശിവല്‍പയുടേതാണ് നടപടി. 

ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. വാഹന പരിശോധനക്കെന്ന പേരിലാണ് ജൂണ്‍ 24 രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്. 

കാര്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കൈയില്‍ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കവേ വ്യാപാരി ബഹളം വെച്ചതിനാല്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കേസില്‍ കിരണിനേയും വിനീതിനേയും കൂടാതെ വെള്ളനാട് സ്വദേശി അരുണിനെയും അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ