പ്രതീകാത്മക ചിത്രം 
Kerala

മോഷ്ടിക്കാന്‍ കയറിയത് സ്‌കൂളില്‍; ഒന്നും കിട്ടാതായപ്പോള്‍ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് കള്ളന്‍

സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന്‍ സ്ഥലം വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മോഷ്ടിക്കാനായി സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും തന്നെ കിട്ടിയില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന്‍ സ്ഥലം വിട്ടു. കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്‌കൂളിലാണ് സംഭവം.

സ്‌കൂളിനടുത്തു തന്നെ  പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാ​ഗം, ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം സമീപത്തെ പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും കവര്‍ച്ച നടന്നു. 

ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ കഴിഞ്ഞദിവസം നടന്ന മോഷണത്തില്‍, മോഷ്ടാവിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT