Attempted to abuse boy who came to build a christmas grasshed screen grab
Kerala

പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരന് നേരെ പീഡന ശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയില്‍

പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 38 കാരന്‍ പിടിയില്‍. മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് എന്ന 38 കാരനാണ് പിടിയിലായത്.

പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളി പരിപാലന സമിതി അംഗമാണ്അതുല്‍ ജോസഫെന്ന പ്രതി. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Attempted to abuse boy who came to build a christmas grasshed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും