ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍ (arrest) സ്ക്രീൻഷോട്ട്
Kerala

'ഉളുപ്പുണ്ടോ മനുഷ്യാ നിങ്ങള്‍ക്ക്, മൃഗത്തിന്റെ സ്വഭാവമാണല്ലോ'; സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു, കൈയോടെ പൊക്കി

കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍ (arrest). അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണിത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഒരു സ്ത്രീ ശുചിമുറിയില്‍ പോയപ്പോഴാണ് ജനാലയ്ക്കരികില്‍ മൊബൈല്‍ ഫോണുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സ്ത്രീ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് അസ്ലത്തെ പൊലീസിന് കൈമാറുകയായിരുന്നു.

'ഉളുപ്പുണ്ടോ മനുഷ്യാ നിങ്ങള്‍ക്ക്, ഞങ്ങളെ പോലെയുള്ള മോളില്ലേ, പെണ്‍കുട്ടിയില്ലേ നിങ്ങള്‍ക്ക്. എന്ത് വൃത്തിക്കെട്ട, മൃഗത്തിന്റെ സ്വാഭാവമാണല്ലോ നിങ്ങള്‍ക്ക്'- പ്രതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടിയപ്പോള്‍ സ്ത്രീകള്‍ പ്രതികരിച്ചു. പ്രദേശത്തെ സ്വകാര്യ ലാബ് നടത്തിപ്പുകാരന്റെ സഹോദരന്‍ കൂടിയാണ് അസ്ലം. അതിനാല്‍ പ്രതി ഇവിടെ ഇടയ്ക്കിടെ വന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതി മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )

റെഡ്ബുള്‍ പാനീയങ്ങളില്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന വാക്ക് ആകാം; ഡല്‍ഹി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 539 lottery result

ബാലഗോകുലം സ്ഥാപകനും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ എംഎ കൃഷ്ണൻ അന്തരിച്ചു

'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട്