സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു ( train service) പ്രതീകാത്മക ചിത്രം
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ വൈകിയോടുന്നു

വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലു ട്രെയിനുകള്‍ വൈകിയോടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലു ട്രെയിനുകള്‍ വൈകിയോടുന്നു. തിരുനെല്‍വേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്.

തിരുനെല്‍വേലി, നേത്രാവതി എക്‌സ്പ്രസുകള്‍ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്‌സ്പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്‌സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുകയാണ്.

വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് ഇന്നലെ മണ്ണിടിഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്.

Attention passengers; trains are running late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം