തങ്കമ്മ 
Kerala

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതൃസഹോദരിയും മരിച്ചു

ആസിഡ് ആക്രമണത്തില്‍ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. ഏറ്റുമാനൂര്‍ കാട്ടാചിറ സ്വദേശിനി കുറ്റിയാനിയില്‍ തങ്കമ്മയാണ് മരിച്ചത്. 84 വയസ്സായിരുന്നു. ആസിഡ് ആക്രമണത്തില്‍ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു.

ഒക്ടോബര്‍ 24 നായിരുന്നു തങ്കമ്മ സഹോദരന്റെ മകനായ വയോധികനായ സുകുമാരനെ കൊലപെടുത്തിയത്. ഇരുവരും തമ്മില്‍ സമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കുഴിതൊളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയ തങ്കമ്മ ഇതേ ചൊല്ലി തര്‍ക്കിക്കുകയും തുടര്‍ന്ന് സുകുമാരന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു. സംഭവദിവസം തന്നെ സുകുമാരന്‍ മരിച്ചു.

ആസിഡ് ഒഴിയ്ക്കുന്നതിനിടെ തങ്കമ്മ പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി, കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് മരണത്തിന് കീഴടങ്ങി.

Aunt who murdered elderly man by pouring acid also dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT