പ്രതീകാത്മക ചിത്രം 
Kerala

ബാറിൽ, വാക്കേറ്റത്തിനിടെ ശാരീരിക അസ്വാസ്ഥ്യം; ഓട്ടോ ഡ്രൈവർ മരിച്ചു; ബന്ധുക്കൾ റോഡ് ഉപരോധിച്ചു

മൃതദേഹവുമായി ബന്ധുക്കൾ അൽപനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാറിൽ വച്ച് ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. നാല് ദിവസം മുൻപ് ബാലരാമപുരത്തെ ബാറിൽ വച്ചാണ് വാക്കേറ്റമുണ്ടായത്. 

മൃതദേഹവുമായി ബന്ധുക്കൾ അൽപനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

മാർച്ച് 22ന് രാത്രിയായിരുന്നു ബാറിൽ തർക്കമുണ്ടായത്. വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മർദനമേറ്റതു സംബന്ധിച്ച് ബൈജു പൊലീസിൽ പരാതി നൽകിയിട്ടില്ല. ബൈജു അക്രമം കാണിച്ചെന്നു കാട്ടി സംഭവ ദിവസം ബാർ മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍