പ്രതീകാത്മക ചിത്രം 
Kerala

രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചു; മലപ്പുറത്ത് യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം. സംഭവുമായി ബന്ധപ്പെട്ട് മരുത അയപ്പന്‍ പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.

പ്രത്യേക അന്വേഷണം സംഘമാണ് ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബുവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്