പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോ നിയന്ത്രണംതെറ്റി തലകീഴായി മറിഞ്ഞു, കാറുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം 

ഓട്ടോ ഡ്രൈവര്‍ കോടൂര്‍ പൊന്‍മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോടൂര്‍ പൊന്‍മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

മലപ്പുറത്തുനിന്ന് പൊന്‍മള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി തലകീഴായി മറിയുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ ആളുകള്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടറോഡില്‍നിന്ന് മറ്റൊരു കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ടപ്പോള്‍ ബ്രേക്ക് ചെയ്തതാകാം ഓട്ടോയുടെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്നാണ് നി​ഗമനം. ഓട്ടോയില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT