പൂജ സമയത്ത് ജയറാം  Screen grab
Kerala

ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണം; ഡിജിപിക്ക് പരാതി

ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണമെന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ഹനിച്ച നടപടിയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയറാമിനെ എതിര്‍ത്ത് പരാതി നല്‍കി അയ്യപ്പഭക്തന്‍. സംസ്ഥാന പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണമെന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ഹനിച്ച നടപടിയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി നടന്‍ ജയറാമിന്റെ വീട്ടിലെത്തിച്ചും പൂജ നടത്തിയിരുന്നു. 2019ലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും ജയറാം പറഞ്ഞു. തന്റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല.വേറെ ആരെയെങ്കിലും പറ്റിച്ചോ എന്നറിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയെട്ടെയെന്നും ഇങ്ങനൊക്കെയാകുമെന്ന് കരുതിയില്ല. അയ്യപ്പന്റെ ഒരുരൂപപോലും തൊട്ടാല്‍ അനുഭവിക്കേണ്ടിവരുമെന്നും തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടണമെന്നും താരം പറഞ്ഞിരുന്നു.

A complaint has been lodged by an Ayyappa devotee against actor Jayaram regarding the Sabarimala gold sheet controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT