K Muraleedharan 
Kerala

'ഭയന്നോടുന്നവനല്ല, മുരളീധരന്‍'; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി

'500 കട്ടിലാണ് വാങ്ങിയത്?. കിടന്നുറങ്ങാനാണോ അയ്യപ്പസംഗമം സംഘടിപ്പിച്ചത് ?. മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു. അയ്യപ്പസംഗമത്തിന് വരുന്നവര്‍ക്ക് താമസിക്കാന്‍ കുമരകം പോലെയുളള റെസ്റ്റോറന്റുകളാണ് തയ്യാറാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പസംഗമത്തിന്റെ പേരില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പെരുംകൊള്ളയാണ് നടത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്രയും നഗ്നമായ ലംഘനം പുറത്തുവന്ന സാഹചര്യത്തില്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ രാജിവച്ചേ മതിയാകൂ. തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ഇതുസംബന്ധിച്ച് ഒരേ ഒരു കാര്യം മാത്രമേ പറയാനൂള്ളൂ, അത് മുരളീധരന്‍ ഭയന്നോടുന്നവനല്ലെന്നും അദ്ദേഹം തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പസംഗമത്തിന്റെ പേരില്‍ കാല്‍ കാശ് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ എടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും എന്തടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ കാശ് എടുത്തതെന്ന് കെ മുരളീധരന്‍ ചോദിച്ചു- '500 കട്ടിലാണ് വാങ്ങിയത്?. കിടന്നുറങ്ങാനാണോ അയ്യപ്പസംഗമം സംഘടിപ്പിച്ചത് ?. മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു. അയ്യപ്പസംഗമത്തിന് വരുന്നവര്‍ക്ക് താമസിക്കാന്‍ കുമരകം പോലെയുളള സ്ഥലമാണ് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരല്ല അയ്യപ്പസംഗമം നടത്തിയതെന്ന് പറയുമ്പോള്‍ എന്തടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ റൂമുകള്‍ ബുക്ക് ചെയ്തു?. ഇത്രയും നഗ്നമായ ലംഘനം നടത്തിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ഉളുപ്പുമില്ലാതെ പറയുന്നത്'- കെ മുരളീധരന്‍ പറഞ്ഞു.

'മന്ത്രി വാസവന്‍ രാജിവയ്ക്കണം. നിയമസഭയില്‍ തെറ്റായ കണക്ക് പറഞ്ഞതിന് വാസസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പസംഗമത്തിന്റെ പേരില്‍ പെരും കൊള്ളയാണ് നടന്നത്. വീരപ്പന്‍ ഇവരെ കണ്ടാല്‍ സാഷ്ടാംഗം നമസ്‌കരിക്കും. അദ്ദേഹം ജീവിക്കാന്‍ വേണ്ടിയാണ് കൊള്ള നടത്തിയത്. ഇത് ഭരിക്കാന്‍ ഏല്‍പ്പിച്ചിട്ട് കൊള്ള നടത്തുകയാണ്. മന്ത്രി വാസവന്‍ രാജിവയ്ക്കുന്നതില്‍ കുറഞ്ഞ ഒരു ഡിമാന്റും അംഗീകരിക്കില്ല'- മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. അതിലേക്കുള്ള ചര്‍ച്ചകളിലേക്ക് എത്തിയിട്ടില്ല. ഒരുകാര്യം മാത്രമേ പറയാനുള്ളൂ. കെ മുരളീധരന്‍ ഭയന്നോടുന്നുവനല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Ayyappa Sangamam: K. Muraleedharan Alleges "Mega Loot" by Government and Devaswom Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

'വിവാഹനിശ്ചയം മറച്ചു വച്ച് ആ മലയാള നടൻ ഡേറ്റിങ്ങിന് വിളിച്ചു, ഞെട്ടിപ്പോയി'; വെളിപ്പെടുത്തി മംമ്ത

കേടുവന്ന മുട്ട എങ്ങനെ തിരിച്ചറിയാം

ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂളിലേക്ക്

പ്രണയദിനത്തിൽ കൂടുതൽ സുന്ദരിയാകാം

SCROLL FOR NEXT