Kerala

കല്യാണം മുടക്കിയതില്‍ കലി; അയ്യപ്പനും കോശിയും സ്‌റ്റൈല്‍ പ്രതികാരം; കട ജെസിബി കൊണ്ടു പൊളിച്ചുമാറ്റി

കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തത്.

തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സോജി ഇതു നിഷേധിച്ചു.

ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി