ബാബു 
Kerala

ആരോഗ്യനില തൃപ്തികരം; ബാബു നാളെ ആശുപത്രി വിടും

ബാബുവിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ചികിത്സയിലുള്ള ബാബുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് കൂടിയാണ് ഇനി ബാക്കിയുള്ളത്. വെള്ളിയാഴ്ച ഈ ടെസ്റ്റ് നടത്തിയശേഷം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നാളെതന്നെ ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സാഹചര്യമാണുള്ളതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

കഴിഞ്ഞ രണ്ട് ദിവസമായി ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നേരത്തെയുള്ള ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും ബാബുവിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎംഒയും മറ്റു ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച് ആശുപത്രിയിലെത്തിയ വീട്ടുകാരുമായും ബാബു സംസാരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി