Baby elephant stuck in rock, forest guards await mother's return Samakalikamalayalam
Kerala

പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന, അമ്മയുടെ വരവും കാത്ത് വനപാലകര്‍-വിഡിയോ

അമ്മയാനക്കായി വൈകുന്നേരം വരെ കാത്തുനിന്നെങ്കിലും അമ്മയാന എത്തിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരില്‍ പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന. ഇന്നലെ രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്.

അമ്മയാനക്കായി വൈകുന്നേരം വരെ കാത്തുനിന്നെങ്കിലും അമ്മയാന എത്തിയില്ല. രണ്ടര വയസ്സുള്ള കുട്ടിയാനയാണ് അബദ്ധത്തില്‍ പാറക്കെട്ടില്‍ കുടുങ്ങിയത്. അമ്മയില്‍ നിന്നും പിരിഞ്ഞു നടന്നതാകാം കുട്ടിയാന കുടുക്കില്‍ പെടാനിടയാക്കിയതെന്നാണ് കരുതുന്നത്. അമ്മയാന ഒപ്പമുണ്ടായിരുന്നെങ്കില്‍ അത് അവിടെ തന്നെ നിലയറുപ്പിച്ചേനേ എന്നാണ് വനപാലകര്‍ പറയുന്നത്.

Baby elephant stuck in rock, forest guards await mother's return

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ