ഇടിച്ച കാർ, ജയബാലകൃഷ്ണൻ file
Kerala

എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത?, എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം?; ചേരാനെല്ലൂര്‍ കേസില്‍ 17കാരന്റെ ജാമ്യം തുടരും

ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ ജാമ്യം തുടരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ ജാമ്യം തുടരും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തില്‍ 17കാരനെതിരെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ല എന്ന് നിരീക്ഷിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഗുരുതര കുറ്റകൃത്യമാണെങ്കില്‍ മാത്രമേ എഫ്‌ഐആര്‍ ഇടാന്‍ കഴിയുകയുള്ളൂ. എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം എന്നും കോടതി ചോദിച്ചു.

വാഹനാപകട കേസില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമ്മര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് എറണാകുളം അഡീ. സെഷന്‍സ് കോടതിയുടെ നിരീക്ഷണം. എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം എന്ന് ചോദിച്ച കോടതി ഇതൊന്നും അറിയാതെയാണോ ഈ സ്ഥാനത്ത് ഇരിക്കുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഫ്‌ഐആര്‍ ഇടാന്‍ കഴിയുകയുള്ളൂ. നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്നതാണ് എഫ്‌ഐആര്‍. പിഴ ചുമത്താതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത എന്ന് ചോദിച്ച കോടതി 17കാരനെതിരെ കുറ്റം തന്നെ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നും വാദത്തിനിടെ കോടതി ചോദിച്ചു.

Bail for 17-year-old to continue in Cheranalloor case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ത്രിശൂലം, പാമ്പുകൾ, അസുരന്മാർ; 130 ലധികം സ്വർണം പൂശിയ ആഭരണങ്ങൾ, 13 ലുക്കുകൾ; യഷിന്റെ രാവണന് പിന്നിൽ

പ്രതിഫലം 7 കോടി കുറച്ച് സണ്‍റൈസേഴ്സ് താരം സൂപ്പര്‍ കിങ്സിലേക്ക്; 4 താരങ്ങളെ പരസ്പരം കൈമാറും

ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്

ചിത്തിര ആട്ട തിരുനാള്‍; ശബരിമല നട നാളെ തുറക്കും

ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)