M P Rakesh/ sexual assault case 
Kerala

രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

രാകേഷും കൂട്ടാളിയും ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ (sexual assault case)ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വര്‍ഷത്തിനു ശേഷം പിടിയില്‍. ചെറുവത്തൂര്‍ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസില്‍ എം പി രാകേഷ് (45) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. 2005ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമുണ്ടായില്ല. പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ