Balagokulam-Linked Scholarship Exam Halted in Kerala Schools 
Kerala

മന്ത്രിയറിയാതെ സ്‌കൂളുകളില്‍ ബാലഗോകുലത്തിന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷ; നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തതില്‍ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധമുള്ള ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ ബാനറില്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടും. പരീക്ഷ നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി അറിയാതെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് യങ് സ്‌കോളര്‍ എക്‌സാം എന്ന പേരില്‍ പരീക്ഷ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

മയില്‍പ്പീലി എന്ന ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെയും ദേശീയ അധ്യാപക പരിഷത്തുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍ നിലവില്‍ സ്‌കൂളുകളില്‍ പുരോഗമിക്കുവെയാണ് പരീക്ഷ നിര്‍ത്തിവെക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. സംഭവം അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണെന്നാണ് മന്ത്രി ഷംസുദ്ദീന്റെ പ്രതികരണം. പരീക്ഷ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

നയപരമായ നിലപാടുകള്‍ക്ക് വിരുദ്ധമായ നീക്കമാണോ എന്ന് പരിശോധിക്കാതെയാണ് വിദ്യാഭ്യാസ ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കിയതെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തതില്‍ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തെ ആരോഗ്യം, എക്‌സൈസ് വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം ഇതിനകം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ലീഗ് ഹൗസില്‍ സിഎച്ചിന്റെ ഫോട്ടോയ്ക്ക് പകരം സവര്‍ക്കറുടേത് വെക്കേണ്ടി വരുമെന്ന് എസ്എഫ്‌ഐ പരിഹസിച്ചു.

യുഡിഎഫ് ഭരിക്കുമ്പോള്‍ ഇതൊന്നും അത്ഭുതകരമായി തോന്നുന്നില്ലെന്ന് വികെ സനോജ് എംഎല്‍എ പ്രതികരിച്ചു. കാലടിയിലെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ സംഘപരിവാര്‍ വിധേയത്വം ആണ്. സിസ തോമസിന് വേണ്ടിയാണ് റോജി എം ജോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും വികെ സനോജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാത്രമെ ബിജെപിക്ക് ഉള്ളൂവെങ്കിലും കേരളത്തിലെ ഭരണത്തില്‍ എങ്ങനെ ഇടപെടണമെന്ന ആര്‍എസ്എസ് പദ്ധതി ബുദ്ധിമുട്ടിലാതെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെന്നും സനോജ് ആരോപിച്ചു.

Balagokulam-Linked Scholarship Exam in Kerala Schools Halted; Education Minister Seeks Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഫൈനലിലും 'ആര്യവീര്‍ സെവാഗ്', അര്‍ധ സെഞ്ച്വറി!

ഐഎഫ്എഫ്‌കെ ഡിസംബര്‍ 11 മുതല്‍; മത്സരവിഭാഗത്തില്‍ 'പദയാത്ര'യും 'ചെവിട്ടോര്‍മ'യും; 'എക്കോ' മലയാളം സിനിമ ടുഡെയില്‍!

21 പന്തില്‍ 60* റണ്‍സ്, 'സൂര്യകുമാര്‍ യാദവ്' ഇവിടെ തന്നെയുണ്ട്!

പ്രോജക്ട് ഫെല്ലോ ഉൾപ്പെടെ 14 ഒഴിവുകൾ; പാലോട് JNTBGRI-യിൽ അവസരം, അഭിമുഖം 23ന്