കെഎസ്ഇബി വെട്ടിനശിപ്പിച്ച വാഴകൾ  ടെലിവിഷൻ ദൃശ്യം
Kerala

വീണ്ടും കെഎസ്ഇബിയുടെ വാഴ വെട്ട്; വൈദ്യുതി കമ്പിക്ക് കീഴിലെന്ന് പറഞ്ഞ് നശിപ്പിച്ചതായി കര്‍ഷകന്‍

നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്. ഇന്നലെ വൈകീട്ട് വാഴത്തോട്ടത്തില്‍ വന്നപ്പോഴാണ് വാഴ വെട്ടിയിട്ടതായി കാണുന്നത്. എട്ടോളം വാഴകള്‍ വെട്ടി നശിപ്പിച്ചതായിട്ടാണ് മനോജ് പറയുന്നത്.

കുലച്ച വാഴകളും വെട്ടി നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നതായി മനോജ് പറയുന്നു. നേരത്തെ തൃശൂര്‍ ചൂലൂരില്‍ കെഎസ്ഇബി വാഴവെട്ട് നടത്തിയത് ഏറെ വിവാദമായിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് അന്ന് കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍