ശ്രീദേവി 
Kerala

Bee attack: തേനീച്ച ആക്രമണം; അങ്കണവാടി ജീവനക്കാരിക്ക് ദേഹമാകെ കുത്തേറ്റു; രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കൂത്തുപറമ്പിൽ അങ്കണവാടി ജീവനക്കാരിക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.

കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണിൽ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയത്തും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി.

വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. 30 വർഷത്തോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം