ഷാജുവിനെ രക്ഷപ്പെടുത്തുന്നു (Bee attack) 
Kerala

ബൈക്ക് യാത്രക്കിടെ പെരുംതേനീച്ച കുത്തി; രക്ഷപ്പെടാൻ കിണറ്റിൽ ചാടി (വിഡിയോ)

ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാമ്പറ്റ ചേരികലോട് ബൈക്ക് യാത്രികനു നേരെ പെരുംതേനീച്ചയുടെ ആക്രമണം. രക്ഷപ്പെടാനായി യാത്രക്കാരൻ കിണറ്റിൽ ചാടി. ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് ഇന്ന് വൈകീട്ട് പെരുംതേനീച്ചയുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടാനായി കിണറിലേക്ക് എടുത്തു ചാടിയത്. ഇയാൾ ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെരുംതേനീച്ച ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ ഉടനെ ഷാജു രക്ഷപ്പെടാനായി തൊട്ടടുത്ത വീട്ടിലെ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ അറിയിച്ചു. മുക്കത്തു നിന്നു ഫയർ സ്റ്റേഷൻ ഓഫീസർ എംഎ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തി കിണറ്റിൽ ചാടിയ ആളെ റെസ്ക്യു നെറ്റ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.

ഷാജുവിന്റെ മുഖത്ത് മുഴുവനുമായി കുത്തേറ്റു പരിക്കേറ്റിട്ടുണ്ട്. ഷാജുവിനെ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും തേനീച്ച അക്രമ ഭീതി നിലനിൽകുന്നു.

Bee attack: A biker was attacked by a bee attack in Cherikalod, Mambatta. The rider jumped into a well to escape.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം