Beloved Wild Elephant ‘Chillikomban’ Found Dead in Tamil Nadu Dam. 
Kerala

നെല്ലിയാമ്പതിയുടെ ‘ചില്ലിക്കൊമ്പൻ’ ഇനി ഓർമ; ആളിയാർ ഡാമിൽ ചരിഞ്ഞ നിലയിൽ (വിഡിയോ)

ശനിയാഴ്ച വൈകിട്ടോടെയാണ് ആളിയാർ ഡാമിലെ കനാലിലൂടെ കാട്ടാനയുടെ ജഡം ഒഴുകിപ്പോകുന്ന ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ട കാട്ടാനയായ “ചില്ലിക്കൊമ്പൻ” ഇനി ഓർമ. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന നെല്ലിയാമ്പതിയിലെ കൊമ്പനായ ചില്ലിക്കൊമ്പനാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു.

ഡാമിലെ കണ്ടൂർ കനാലിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോഴാണ് ആന ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകിട്ടോടെയാണ് ആളിയാർ ഡാമിലെ കനാലിലൂടെ കാട്ടാനയുടെ ജഡം ഒഴുകിപ്പോകുന്ന ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട ജഡം പിന്നീട് തിരുമൂർത്തി അണക്കെട്ട് ഭാഗത്തുനിന്ന് തമിഴ്നാട് വനംവകുപ്പ് ഞായറാഴ്ച ഉച്ചയോടെ പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരിഞ്ഞത് ചില്ലിക്കൊമ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സവിശേഷമായ കൊമ്പുകളുടെ ആകൃതിയും സൗമ്യമായ സ്വഭാവവുമാണ് ചില്ലിക്കൊമ്പനെ മറ്റാനകളിൽ നിന്ന് വ്യത്യസ്തനാക്കിയത്. ഈറത്തണ്ട് പോലെ നീണ്ടുനിൽക്കുന്ന കൊമ്പുകൾ കാരണം നാട്ടുകാർ തന്നെയാണ് ആനയ്ക്ക് “ചില്ലിക്കൊമ്പൻ” എന്ന പേര് നൽകിയത്.

“നെല്ലിയാമ്പതിയുടെ കാവൽക്കാരൻ” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്ന ചില്ലിക്കൊമ്പൻ വനമേഖലയിലും തോട്ടംപ്രദേശങ്ങളിലുമായി പതിവായി കാണപ്പെടുന്ന കാട്ടാനയായിരുന്നു. ഇടയ്ക്കിടെ ജനവാസ മേഖലയിലിറങ്ങിയിരുന്നെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നതാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ഭയത്തേക്കാൾ സ്നേഹമായിരുന്നു ചില്ലിക്കൊമ്പനോട് നാട്ടുകാർക്കുണ്ടായിരുന്നത്.

Beloved Wild Elephant ‘Chillikomban’ Found Dead in Tamil Nadu Dam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു

'മഹാപ്രളയം മനുഷ്യനിര്‍മിതം'; മുന്‍ മന്ത്രിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി