കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. ശനിയാഴ്ച മുതല്‍ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും.
രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് എത്തുന്ന നിലയിലാണ് ക്രമീകരണം. വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് മടക്കയാത്ര ആരംഭിക്കും. പിറ്റേദിവസം പുലര്‍ച്ചെ 6.35-നാണ് ബംഗളൂരുവില്‍ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ട്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിനാണ് ഇത്. നിലവില്‍ സേലം വഴിയുള്ള കണ്ണൂര്‍- യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നുള്ളത്.
സമയക്രമം
കണ്ണൂര്‍- (10.55), തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58).
കണ്ണൂരിലേക്ക് - കൊയിലാണ്ടി (03.52), വടകര (04.12), തലശ്ശേരി (04.34), കണ്ണൂര്‍ (5.00).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates