ബെന്യാമിന്‍, കെഎം ഷാജി/ഫയല്‍ 
Kerala

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍'; കെഎം ഷാജിയെ ട്രോളി ബെന്യാമിന്‍

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍'; കെഎം ഷാജിയെ ട്രോളി ബെന്യാമിന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ ട്രോളുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ബെന്യാമിന്‍ ഉള്‍പ്പെടെയുള്ളവരെ ഷാജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ ട്രോള്‍.

പുതിയ നോവല്‍: ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങള്‍ എന്നാണ് ബെന്യാമിന്റെ ട്രോള്‍തുടങ്ങുന്നത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ അ്‌ന്വേഷണം വന്നപ്പോള്‍ തന്റെ വരുമാനം ഇഞ്ചികൃഷിയില്‍നിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു.

കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് ബെന്യാമിനും കെആര്‍ മീരയും ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഷാജി വിമര്‍ശനം ഉന്നയിച്ചത്. തൃത്താലയില്‍ ഇടതു സ്ഥാനാര്‍ഥി എംബി രാജേഷിനായി ഇരുവരും പ്രചാരണം നടത്തിയിരുന്നു.

ആടുജീവിതം എഴുതിയ ബെന്യാന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ് എന്നായിരുന്നു ഷാജിയുടെ വിമര്‍ശനം. സിപിഎമ്മിന്റെ വിഴുപ്പു ചുമക്കുന്ന കഴുതയുടെ ജീവിതമെന്നും ഷാജി വിമര്‍ശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT