ഭാഗ്യലക്ഷ്മി 
Kerala

'മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതിനാല്‍ ഒന്നും അറിയേണ്ട'; വൈദ്യുതി നിയന്ത്രണത്തിനെതിരെ ഭാഗ്യലക്ഷ്മി

വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് ദുരിതത്തിലായവരുടെ റീലുകള്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് സിനിമാ പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. കേരളം ഇരുട്ടില്‍ എന്ന പോസ്റ്റര്‍ സഹിതമാണ് ഭാഗ്യലക്ഷ്മി, പവര്‍ കട്ടിനെതിരെ രോഷം പ്രകടിപ്പിച്ചത്.

'മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട' എന്നും ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് ദുരിതത്തിലായവരുടെ റീലുകള്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന സമയത്ത് വൈദ്യുത നിരക്ക് വർധനയ്‌ക്കെതിരെ വി ഡി സതീശൻ നടത്തിയ പ്രതികരണം പങ്കുവെച്ചുള്ള ട്രോൾ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തു. സെപ്റ്റംബറിൽ മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Bhagya lakshmi opposes power restrictions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

'ടിനി ടോമിന് ആരാണ് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ? ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിഷേധമുണ്ടായി വരുന്നത് വലിയ കാര്യം'

RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി