സ്വര്‍ണം പിടികൂടി/ ടിവി ദൃശ്യം 
Kerala

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783.27 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ്  നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റു രണ്ടുപേര്‍. 

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയധികം സ്വര്‍ണം പിടികൂടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു