വിഷ്ണു 
Kerala

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; യുവാവ് മരിച്ചു

ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ആറാംകല്ലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പാണഞ്ചേരി സ്വദേശി വിഷ്ണു( 27) ആണ് മരിച്ചത്.  

പട്ടിക്കാട് ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരുമ്പോള്‍ ഡിവൈഡറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പാണഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് വിഷ്ണു.

അതിനിടെ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കന്തസ്വാമിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'