അതുല്‍ സണ്ണി Samakalikamalayalam
Kerala

കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്.

Bike and lorry collide in Kuttikanam; Youth dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT