ജോണി 
Kerala

കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ദേശീയപാത കൊടകരക്ക് സമീപം പേരാമ്പ്രയില്‍ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു. പോട്ട ആശ്രമത്തിന് സമീപം മേനാച്ചേരി വീട്ടില്‍ ജോണി(68)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.15ഓടെ പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപമായിരുന്നു സംഭവം.

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സില്‍വി. മക്കള്‍: സിസ്റ്റര്‍ ലിന്റി(സിഎസ്സി), റിന്‍സി, സിജോ. മരുമക്കള്‍: സീജോ, ആഷ്ലി.

Biker dies after colliding with car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല