അല്‍ത്താഫ്  
Kerala

ബൈക്ക് യാത്രികനെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ചു; മാരക പരിക്ക്; പ്രതി അറസ്റ്റില്‍

ബൈക്കില്‍ നിന്നും ജിഷ്ണു എന്നയാളെ പിടിച്ച് വലിച്ച് താഴെയിട്ട് കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബൈക്ക് യാത്രികരെ കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. അല്‍ത്താഫ് എന്നയാളാണ് അറസ്റ്റിലായത്. ബൈക്കില്‍ നിന്നും ജിഷ്ണു എന്നയാളെ പിടിച്ച് വലിച്ച് താഴെയിട്ട് കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മതിലകം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിതീഷ് കൃഷ്ണന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെയുടെ നേതൃത്വത്തില്‍, എസ്.ഐ സാലീം, എസ് ഐ സജില്‍, എസ് .ഐ രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനില്‍, സുബീഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാര്‍, ലിജു, ബിജു, നിഷാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കൊടുങ്ങല്ലൂര്‍, മതിലകം, നെടുപുഴ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അല്‍ത്താഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

'വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡിക മതി'; ഉത്തരവ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; 'സർവേ ജനാഃ സുഖിനോ ഭവന്തു' ചിത്രീകരണം പൂർത്തിയായി

​'ഗാന്ധാരിക്കും ധൃതരാഷ്ട്രർക്കും യുദ്ധത്തിന്റെ ലൈവ് അപ്ഡേറ്റ് കിട്ടാനായിരുന്നു അത്'; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്‌ലർ

ചെങ്കോട്ട കാർ ബോംബ് സ്ഫോടനം: ആദ്യ ലക്ഷ്യം ലാൽ മന്ദിർ; ബോംബ് നിർമ്മാണത്തിന് മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചു