Binoy Viswam 
Kerala

ഇത് അശ്ലീലത്തേക്കാള്‍ മോശം; ചെഗുവേരയെ മോശമായി ചിത്രീകരിച്ചു; പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിനോയ് ബിശ്വം

ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് കേരള ഹാന്‍ഡിലില്‍ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം. ഇത് അശ്ലീലത്തക്കാള്‍ മോശമാണ്. ചിത്രം പിന്‍വലിച്ചു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ബിനോയ് പറഞ്ഞു. ഫേ കുവേര എന്ന തലക്കോട്ടെടെയാണ് കോണ്‍ഗ്രസ് പേജില്‍ ചിത്രം പങ്കുവച്ചിരുന്നത്. ചിത്രം പിന്‍വലിച്ചാലെ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ പിന്മുറക്കാര്‍ ആകുകയുള്ളൂ. നെഹ്‌റു സ്‌നേഹത്തോടെ സ്വീകരിച്ച ചെവേരയെ പറ്റിയാണ് കോണ്‍ഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താല്‍ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മതവിദ്വേഷം നടത്തുന്ന രീതിയില്‍ പ്രചാരണം എല്‍ഡിഎഫ് നടത്തിയിട്ടില്ല. എല്‍ഡിഎഫ് ഒരിക്കലും ത്തരം ഒരു പ്രചാരണവും നടത്തില്ല. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യരുടെയും വോട്ട് വേണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാല്‍ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം. ആര്‍ ശ്രീലേഖയുടെ ലൗ ജിഹാദ് പരാമര്‍ശം കേരളം കണ്ടും കേട്ടും മടുത്ത് മാറ്റിവെച്ച ഇല്ലാകഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശ്രീലേഖ പറയുന്നത് ബിജെപിയുടെ രാഷ്ട്രീയം. അതില്‍ കൂടുതല്‍ ഒന്നും കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Binoy Viswam agaianst congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും