വി ഡി സതീശന്‍ 
Kerala

'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികള്‍ ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികള്‍ ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

'മുതലാളി സേവയില്‍ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കു'കയാണ് മറ്റു മന്ത്രിമാര്‍. മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന കാറുകള്‍ ഷെഡ്ഡില്‍ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്നു. മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നിബന്ധനകള്‍ അവര്‍ പാലിച്ചോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു ഡി എഫിന്റെ ട്രേഡ് മാര്‍ക്ക് ആയിരിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

പ്രശസ്തരാകാന്‍ തങ്ങള്‍ക്ക് സൗജന്യങ്ങള്‍ തരാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങള്‍ നെഹ്റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തില്‍ മുഖ്യമന്ത്രി വാദിക്കുമ്പോള്‍ ഗാന്ധി - നെഹ്റു പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. സതീശന്‍ സര്‍ക്കാരിന്റെ ഈ നാണംകെട്ട പ്രവര്‍ത്തികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

Binoy Viswam against vd satheesan government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം'

പണവും സമ്മാനവും നൽകി വലയിലാക്കും; പെൺകുട്ടികളെ എത്തിക്കാൻ കൂട്ടു നിന്നത് ഭാര്യ; വ്യവസായി ആര്‍ വീരമണി ഉള്‍പ്പെട്ട കേസിലെ വിവരങ്ങൾ പുറത്ത്

'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്‌ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം