ബിശ്വനാഥ് സിന്‍ഹ 
Kerala

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.

സംസ്ഥാന സർവീസിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ്. നിലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ബിശ്വനാഥ് സിന്‍ഹ.

ഇതിനുപുറമെ, വാട്ടര്‍ റിസോഴ്സസ് (ജലവിഭവം), കോസ്റ്റല്‍ ഷിപ്പിംഗ് തുടങ്ങിയ സുപ്രധാന ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. ബിഹാര്‍ സ്വദേശിയാണ് ബിശ്വനാഥ് സിന്‍ഹ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം (എം.എ.) നേടിയിട്ടുണ്ട്.

Bishwanath Sinha is the new Kerala Chief Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

'ഐ ആം ബാക്ക് ! അത് വളരെ കഠിനമായിരുന്നു'; ഹൂസ്റ്റണെ ആവേശത്തിലാഴ്ത്തി 'CR 7'

'ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല, രാജി ആത്മാഭിമാനമുള്ളതിനാല്‍'; പാവയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശ്വേത മേനോന്‍

റെക്കോര്‍ഡ് നേട്ടവുമായി 'CR 7', ഇംഗ്ലണ്ടിനെ തളച്ച് ഘാന, വീര്യം കുറഞ്ഞ മദ്യത്തിലെ നിലപാട് അറിയാം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം അടിച്ചുമാറ്റി; മുറിച്ചു കടത്തിയതെന്ന് സംശയം