ഫയല്‍ ചിത്രം
Kerala

വളർത്തു മുയൽ കടിച്ചു; പ്രതിരോധ കുത്തിവയ്പ്പെടുത്ത 61കാരിക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി

ആലപ്പുഴ മെഡിക്കൽ കോളജിനെതിരെയാണ് ശാന്തമ്മയുടെ മകൾ സോണിയ പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വളർത്ത് മുയലിന്റെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്ത 61കാരിക്ക് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി. തകഴി സോംജി ഭവനത്തിൽ സോമന്റെ ഭാര്യ ശാന്തമ്മയാണ് (61) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിനെതിരെയാണ് ശാന്തമ്മയുടെ മകൾ സോണിയ പരാതി നൽകിയത്.

21നാണ് ശാന്തമ്മയുടെ പാദത്തിൽ മുയൽ കടിച്ചത്. തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാമത്തെ ഇൻജക്‌ഷൻ വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മകൾ സോണിയ അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT