A P Gopi screen grab
Kerala

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എട്ട് അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിനാണ് വോട്ട് ചെയ്തത്.

ഇതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം എത്തി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര അംഗം എ പി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

BJP and Congress alliance in Kumarakom Panchayat leads to LDF`s ouster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

റോക്കറ്റ് വേഗത്തില്‍ പാഞ്ഞ് ട്രെയിന്‍; രണ്ട് സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗം; ലോക റെക്കോര്‍ഡ് ഇട്ട് ചൈന; വിഡിയോ

അല്ലു അര്‍ജുന്‍ പതിനൊന്നാം പ്രതി; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എനർജി ഡ്രി​ങ്കു​ക​ൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കു​വൈ​ത്ത്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ രാജിവെച്ചു

SCROLL FOR NEXT