Shyamala S Prabhu facebook
Kerala

32 വര്‍ഷം തുടര്‍ച്ചയായി കൗണ്‍സിലര്‍; ഇത്തവണ സീറ്റ് നല്‍കിയില്ല, ബിജെപിയില്‍ നിന്നും രാജിവെച്ചു

കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കാനാണ് ശ്യാമള പത്രിക നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും ശ്യാമള കൗണ്‍സിലറായിരുന്നു. എന്നാല്‍ ഇത്തവണ ഇവര്‍ക്ക് ബിജെപി സീറ്റ് നല്‍കിയില്ല.

കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കാനാണ് ശ്യാമള പത്രിക നല്‍കിയത്. തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നുവെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയുടെ വീട്ടിലെത്തി അനുനയ ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ച ഫലം കണ്ടില്ല.

Bjp councillor for 32 years resigns as party did not give ticket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

കാത്തിരിപ്പിന് വിരാമം; കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തിയറ്ററില്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്ക് 70,000 പൊലീസുകാര്‍

SCROLL FOR NEXT