BJP leader AP Abdullakutty praises Thiruvananthapuram MP Shashi Tharoor 
Kerala

തരൂര്‍ മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്; എ പി അബ്ദുള്ളക്കുട്ടി

വികസനത്തിന്റെ രാഷ്ട്രീയമാണ് മോദി ഉയര്‍ത്തുന്നത്. ഇതൊരു കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തില്‍ വീശുകയാണ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂറെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍. തയ്യില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം തന്നെ പുറത്താക്കിയത് നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ്. മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂര്‍. അദ്ദേഹത്തെയും കോണ്‍ഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത് എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

കേരള രാഷ്ട്രീയത്തില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുകയാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തിന്റെ രാഷ്ട്രീയമാണ് മോദി ഉയര്‍ത്തുന്നത്. ഇതൊരു കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തില്‍ വീശുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ചരിത്രവിജയം നേടും. കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി പാര്‍ട്ടി ഇത്തവണ കരുത്ത് തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

BJP leader AP Abdullakutty praises Thiruvananthapuram MP Shashi Tharoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''ഇതല്ലല്ലോ ഇയാള്‍ നേരത്തെ പറഞ്ഞത്..'', ഡ്രൈവറുടെ മൊഴിയില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത് പിടി തോമസ്, നിര്‍ണായക ഇടപെടല്‍

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

വിറ്റാമിൻ സി കുറവുണ്ടോ?ടെൻഷൻ വേണ്ട, ഈ ഭക്ഷണങ്ങൾ കഴിക്കൂ..

സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, വാർഡ് ബോയ് തസ്തികയിൽ ഒഴിവ്; ജോലി കർണാടകയിൽ

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

SCROLL FOR NEXT