കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് 
Kerala

'സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിയും'; കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്

കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം.

' ഇതിനെതിരെ നല്ല രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങള്‍ തുടങ്ങി വച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടെയും വീട്ടില്‍ ബോംബ് എറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ മക്കള്‍ എവിടെയൊക്കെ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴത്താന്‍ ഞങ്ങള്‍ക്ക് കഴിയും. ചില സമയത്ത് നിയമം കൈയിലെടുത്താലേ നമ്മുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയൂ. ആ നിയമം നടപ്പിലാക്കാന്‍ ഞങ്ങളുടെ കോടതിയുണ്ടാകും'- പ്രസംഗത്തില്‍ പറയുന്നു

കല്യാശേരി മണ്ഡലം സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബ് എറിഞ്ഞിരുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടയാണ് ബോംബ് എറിഞ്ഞതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം. എന്നാല്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

BJP leader makes an inflammatory speech in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമം തന്നു; കോണ്‍ഗ്രസ് എന്റെ തറവാട്'

തെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും ആക്രമണത്തിന് ഉത്തരവാദികള്‍, സംസ്ഥാനങ്ങള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരും: സുപ്രീംകോടതി

'കുട്ടിക്കാലത്ത് കൈ പിടിച്ചത് മുതൽ ഇന്ന് ഞാൻ വണ്ടി ഓടിക്കുമ്പോൾ അരികിൽ ഇരിക്കുന്നത് വരെ'; വൈകാരിക കുറിപ്പുമായി അഭിമന്യു

എലിയെ തുരത്താനുള്ള മാർ​ഗം തിരയുകയാണോ? അത് വീട്ടിൽ തന്നെ ഉണ്ട്

കൊച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അവസരം; നിയമനം അഭിമുഖത്തിലൂടെ

SCROLL FOR NEXT