സുരേഷ് ​ഗോപി/ഫയല്‍ ചിത്രം 
Kerala

'തൃശൂര്‍ മാത്രമല്ല കേരളവും ബിജെപിക്ക് തരണം, നട്ടെല്ലിന്റെ വിശ്വാസം കൊണ്ടാണ് പറയുന്നത്'

കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ചു വര്‍ഷത്തേക്ക് അവസരം തരാനാണ് സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകും നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.  

നഗരത്തിരക്കില്‍ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ ചൂണ്ടല്‍ എലിവേറ്റഡ് പാത യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT